കെ. വി. സുരേന്ദ്രനാഥ്
ലഘു ജീവചരിത്രം (Biography)
പലതുകൊണ്ടും വ്യത്യസ്തനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു കെ. വി. സുരേന്ദ്രനാഥ്. പരിസ്ഥിതിസംരക്ഷണം മുഖ്യധാരാപരിപാടി ആകുംമുമ്പ് തന്റെ പ്രപഞ്ചവീക്ഷണത്തിന്റെ ഭാഗമാക്കി. സൈലന്റ് വാലി സംരക്ഷണകാമ്പയിന്റെ മുന്നിൽ നിന്നു. "അശംബു ഗ്രീൻസ്" എന്ന പ്രകൃതി സംഘടനയുടെ മുൻനിരപ്രവർത്തകനും ആയിരുന്നു.
ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഇത്രയേറെ മുഴുകിയ രാഷ്ട്രീയനേതാക്കൾ വിരളമായിരിക്കും. 1985-ൽ ഒരുദിവസം മനോരോഗാശുപത്രി സന്ദർശിച്ച കവി സുഗതകുമാരി സ്ത്രീകളുടെ ദയനീയാവസ്ഥ കണ്ട് കരഞ്ഞുകൊണ്ടാണു പുറത്തുവന്നത്. അന്നു വൈകുന്നേരംതന്നെ കെ. വി. സുരേന്ദ്രനാഥ് അദ്ധ്യക്ഷനായും സുഗതകുമാരി സെക്രട്ടറിയായും ‘അഭയ’ എന്ന സംഘടനയ്ക്കു രൂപം നല്കി. അഭയ നടത്തിയ നിയമപോരാട്ടം മനോരോഗാശുപത്രികളിലെ സ്ഥിതിഗതികളെ ഒട്ടേറെ മാറ്റി.
തിരുവനന്തപുരം തച്ചോട്ടുകാവിൽ പത്തേക്കറിലേറെവരുന്ന അഭയഗ്രാമത്തിനു ദലൈലാമ 1992-ൽ തറക്കല്ലിട്ടു. 1995-ൽ കെ. ആർ. നാരായണൻ ഉദ്ഘാടനം ചെയ്തു. മനോരോഗികളുടെ പുനരധിവാസം, ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിചരണം, പീഡനമേറ്റ സ്ത്രീയിരകളുടെ രക്ഷാകേന്ദ്രം എന്നീ നിലകളിലെല്ലാം അഭയ ശ്രദ്ധേയമായി. കെ. വി. സുരേന്ദ്രനാഥ് ഇതിനോടൊപ്പമെല്ലാം ഉണ്ടായിരുന്നു.
പഠിക്കുമ്പോൾത്തന്നെ വിദ്യാർത്ഥിരാഷ്ട്രീയപ്രവർത്തനത്തിൽ ഏർപ്പെട്ടു. പുന്നപ്ര-വയലാർ സമരത്തെത്തുടർന്ന് അഞ്ചുവർഷക്കാലം ഒളിവിൽപ്പോയി. എഐറ്റിയുസിയുടെയും സിപിഐയുടെയും സമുന്നതനേതാവായി. മൂന്നു തവണ നിയമസഭാംഗമായി. 1996-ൽ ലോക്‌സഭയിലേക്കും വിജയിച്ചു.
തത്വശാസ്ത്ര ബിരുദധാരി ആയിരുന്ന കെ. വി. സുരേന്ദ്രനാഥ് ചിന്തകനും എഴുത്തുകാരനും ആയിരുന്നു. ‘മാർക്സിസ്റ്റ് വീക്ഷണം’ എന്ന താത്വികമാസിക എഡിറ്റ് ചെയ്തിരുന്നു. ‘ലോകത്തിന്റെ മുകൾത്തട്ടിലൂടെ’ എന്ന യാത്രാവിവരണവും എഴുതിയിട്ടുണ്ട്. ഇതുകൊണ്ടൊക്കെയാവും സുഹൃത്തുക്കളും സഖാക്കളുമെല്ലാം ‘ആശാൻ’ എന്നാണു വിളിച്ചിരുന്നത്.
പാർലമെന്റ് മെമ്പർ എന്ന നിലയിൽ ബയോഗ്രഫിക്കൽ സ്കെച്ചിൽ വിശേഷാൽതാൽപ്പര്യമേഖലയായി എടുത്തുപറഞ്ഞിരുന്നത് സാക്ഷരതാപ്രസ്ഥാനമായിരുന്നു. സാക്ഷരതപോലെ മറ്റൊരു ജനകീയപ്രസ്ഥാനമായി രൂപംകൊണ്ട ജനകീയാസൂത്രണത്തിലും തുടക്കംമുതൽ അദ്ദേഹം വലിയ താൽപ്പര്യം പ്രകടിപ്പിച്ചു. ഒന്നാമത് മാർഗ്ഗനിർദ്ദേശകസമിതിയുടെ യോഗത്തിൽ ബഹുജനപങ്കാളിത്തത്തെക്കുറിച്ചുള്ള സമാന്തരസെഷന്റെ അദ്ധ്യക്ഷൻ കെ. വി. സുരേന്ദ്രനാഥ് ആയിരുന്നു. ലോക്‌സഭാംഗമെന്നനിലയിൽ സ്വന്തം മണ്ഡലത്തിലെ ജനകീയാസൂത്രണച്ചടങ്ങുകളിൽ പങ്കെടുക്കാൻ പ്രത്യേകശ്രദ്ധ ചെലുത്തിയിരുന്നു. ഉന്നതതലയോഗങ്ങളിലും സംസ്ഥാനതലപരിപാടികളിലും മാത്രമല്ല, വാർഡുതലജനസഭകളിൽവരെ അദ്ദേഹം പങ്കെടുത്തിരുന്നു.
പള്ളിച്ചൽ ഗ്രാമസഭയുടെ ഉദ്ഘാടനസമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്ത ചിത്രം ശേഖരത്തിലുണ്ട്. സ്പീക്കർ എം. വിജയകുമാർ, ഡിപിസി മെമ്പർ വി. ഗംഗാധരൻ നാടാർ, എംഎൽഎ വെങ്ങാനൂർ സി. ഭാസ്ക്കരൻ, ഡിപിസി ചെയർപേഴ്സൺ ബി. സത്യൻ, കമലാദേവി, തോപ്പിൽ ശിവശങ്കരൻ, യു. കെ. മണികണ്ഠൻ, പഞ്ചായത്തുപ്രസിഡന്റ് സുജനേന്ദ്രൻ എന്നിവരും സംബന്ധിച്ചിരുന്നു. തിരുവനന്തപുരം നഗരസഭയിലെ മെഡിക്കൽ കോളെജ് വാർഡ് കൺവെൻഷൻ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന ചിത്രവും കണ്ടു. കൗൺസിലർ മിനികുമാരി, പ്രിൻസിപ്പൽ ബി. ഉമാദത്തൻ, കെആർപി എസ്. ശ്രീകുമാർ എന്നിവരും വേദിയിൽ ഉണ്ടായിരുന്നു.