മധു ദന്തവാദെ
ലഘു ജീവചരിത്രം (Biography)
“ഗാന്ധിജിയുടെ സ്മാരകം രാജ്ഘട്ടിലല്ല. ഇവിടെ കേരളത്തിലാണ് അതു പണിതുയർത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് ഇന്ത്യയിൽ ഗാന്ധിചൈതന്യം നിറഞ്ഞുനില്ക്കുന്നത് ജനകീയാസൂത്രണത്തിലാണ്.”
ഇൻഡ്യയുടെ പ്ലാനിങ് കമ്മിഷൻ ഡെപ്യൂട്ടി ചെയർപേഴ്സൺ മധു ദന്തവാദെയുടെ വാക്കുകളാണിത്. ബ്ലോക്കുതല സെമിനാറുകളുടെ ഉദ്ഘാടനം നിർവ്വഹിച്ച് 1997 ഏപ്രിൽ 15-൹ കൊടുങ്ങല്ലൂരിലെ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താഴെത്തട്ടിലെ പദ്ധതികൾ സംയോജിപ്പിച്ചു ബ്ലോക്കുതലത്തിൽ പദ്ധതി ആവിഷ്കരിക്കാനുള്ള ലളിതമായ രീതിസമ്പ്രദായം വലിയ അത്ഭുതത്തോടെയാണ് അദ്ദേഹം നോക്കിക്കണ്ടത്. കൊടുങ്ങല്ലൂർക്കുള്ള യാത്രാമദ്ധ്യേ അദ്ദേഹം 1978-ലെ എം. എൽ. ദാന്ത്‌വാലെയുടെ ‘ബ്ലോക്ക് ലെവൽ പ്ലാനിങ്ങിനെക്കുറിച്ചുള്ള വർക്കിങ് ഗ്രൂപ്പ് റിപ്പോർട്ട്’ സമീപനം എങ്ങനെ ജനകീയാസൂത്രണത്തിലെ മാർഗ്ഗനിർദ്ദേശങ്ങൾക്കു കടകവിരുദ്ധമാണെന്നു വിശദീകരിക്കുകയായിരുന്നു. കേരളത്തിലേക്കു വരുന്നതിനുമുമ്പ് പ്ലാനിങ് കമ്മിഷന്റെ മുൻ വികേന്ദ്രീകൃതാസൂത്രണനിലപാടുകളെക്കുറിച്ച് അദ്ദേഹം പഠിച്ചിരുന്നു എന്നത് അദ്ദേഹത്തോടുള്ള ബഹുമാനം പലമടങ്ങാക്കി.
ബോംബെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽനിന്ന് എംഎസ്‌സി ഫിസിക്സ് പാസ്സായശേഷം ഡിപ്പാർട്ട്മെന്റ് തലവനായി ജോലി നോക്കവേയാണ് ക്വിറ്റ് ഇന്ത്യാ സമരത്തിലേക്ക് എടുത്തുചാടിയത്. അദ്ദേഹത്തെ വേണമെങ്കിൽ ഒരു ഗാന്ധിയൻ സോഷ്യലിസ്റ്റ് എന്നു വിശേഷിപ്പിക്കാം. പ്രജാ സോഷ്യലിസ്റ്റ് പാർട്ടി നേതാവായിരുന്നു. മൂന്നു പതിറ്റാണ്ടിലേറെ മഹാരാഷ്ട്രാനിയമസഭയിലെയും ലോക്‌സഭയിലെയും പ്രതിനിധിയായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് അദ്ദേഹത്തെ ബാംഗ്ലൂർ സെൻട്രൽ ജയിലിൽ അടച്ചു. അടിയന്തരാവസ്ഥയ്ക്കുശേഷം മൊറാർജിസർക്കാരിൽ 1977-79-കാലത്തു ധനമന്ത്രിയും 1989-90-ൽ വി. പി. സിങ് സർക്കാരിൽ റെയിൽവേ മന്ത്രിയും ആയിരുന്നു.
തിരുവനന്തപുരം ജില്ലയിലെ പദ്ധതിരേഖാസമർപ്പണച്ചടങ്ങാണ് അദ്ദേഹം പങ്കെടുത്ത മറ്റൊരു ചടങ്ങ്. കിഴുവിലം ഗ്രാമപ്പഞ്ചായത്തിന്റെ പദ്ധതിരേഖ അദ്ദേഹമാണ് ഏറ്റുവാങ്ങിയത്. എ. സമ്പത്ത് എംപി, ഭാർഗ്ഗവി തങ്കപ്പൻ, ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ബി. സത്യൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലൻ നായർ, പ്ലാനിങ് ബോർഡ് വൈസ് ചെയർപേഴ്സൺ പ്രൊഫ. ഗുലാത്തി, ഇ. എം. ശ്രീധരൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ചടങ്ങിൽ പങ്കെടുക്കുന്നതിനെക്കാൾ അദ്ദേഹത്തിനു താൽപ്പര്യം ഗ്രാമതലത്തിൽ ജനകീയാസൂത്രണം എങ്ങനെ പ്രവർത്തിക്കുന്നു എന്നു നേരിടു മനസ്സിലാക്കാൻ ആയിരുന്നു.
രാമചന്ദ്രഗുഹ “ഗാന്ധിയ്ക്കുശേഷമുള്ള ഇന്ത്യ” എന്ന ഗ്രന്ഥത്തിൽ മധുദന്തവാദെയുടെ ഗാന്ധിയൻ സോഷ്യലിസത്തെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. സൈദ്ധാന്തികവാശിയെക്കാൾ പ്രായോഗികചിന്താഗതിക്കാരൻ ആയിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹത്തിന്റെ ഭാര്യ പ്രമീള ദന്താവാദെയും തടങ്കലിലായിരുന്നു - യേർവാദ സെൻട്രൽ ജയിലിൽ. ഇരുവരും അന്യോന്യം ഇരുനൂറു കത്തുകൾ എഴുതി. ഈ കത്തുകളിൽ സംഗീതം, കവിത, ദർശനം, വായിക്കുന്ന പുസ്തകങ്ങൾ എല്ലാം വിഷയമായി; പ്രണയവും. ഒട്ടേറെ നിരൂപണവും വ്യാഖ്യാനങ്ങളും ഈ പ്രണയലേഖനങ്ങൾക്ക് ഉണ്ടായിട്ടുണ്ട്.