മണിശങ്കർ അയ്യർ
ലഘു ജീവചരിത്രം (Biography)
73, 74 ഭരണഘടനാഭേദഗതികളുടെ 25-ാം വാർഷികം 2017-ൽ ആയിരുന്നു. കേരളസർക്കാർ മാത്രമാണു രജതജൂബിലിയാഘോഷം സംഘടിപ്പിച്ചത്. കിലയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ വിപുലമായ ദ്വിദിനസെമിനാർ നടന്നു. ആ സമ്മേളനത്തിലെ മുഖ്യാതിഥി മുൻ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രി മണിശങ്കർ അയ്യർ ആയിരുന്നു. കേന്ദ്രമന്ത്രി ജയറാം രമേശും പങ്കെടുത്ത ചടങ്ങിൽ കേരളം മാത്രമാണ് ഈ സുപ്രധാന ഭരണഘടനാഭേദഗതിയെ സ്മരിച്ചതെന്ന് അദ്ദേഹം തുറന്നുപറഞ്ഞു.
രാജ്യത്തെ അധികാരവികേന്ദ്രീകരണചരിത്രത്തിൽ അവിസ്മരണീയമായ ഒരു പേരാണ് മണിശങ്കർ അയ്യരുടേത്. 80-കളിൽ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓഫീസിൽ ജോയിന്റ് സെക്രട്ടറി ആയിരുന്നു. മണിശങ്കർ അയ്യരുടെ ഇടതുപക്ഷചായവ് ഓക്സ്ഫഡിൽ പഠിക്കുമ്പോൾ ‘മാർക്സിസ്റ്റ് സൊസൈറ്റി’ എന്ന സ്റ്റുഡന്റ് ക്ലബ്ബുമായിട്ടുള്ള ബന്ധത്തിൽനിന്ന് ആയിരിക്കണം. ഇറാൻ - ഇന്ത്യ ഗ്യാസ് പൈപ്‌ലൈൻ സംബന്ധിച്ച് പെട്രോളിയംമന്ത്രിയെന്നനിലയിൽ എടുത്ത ശക്തമായ നിലപാടുമൂലം ആ മന്ത്രാലയത്തിൽനിന്നു പുറത്തു പോകേണ്ടിവന്നു. ഇന്ത്യോ-പാക്ക് സൗഹൃദത്തിന്റെ ശക്തനായ വക്താവായിരുന്നു. ലാഹോറിൽനിന്നുള്ള അഭയാർത്ഥികുടുംബത്തിലെ അംഗമായ മണിശങ്കർ അയ്യർ പാക്കിസ്താനിലെ എംബസിയിൽ കുറച്ചുനാൾ ഇന്ത്യൻ ഫോറിൻ സർവ്വീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ ജോലി നോക്കിയിട്ടുണ്ട്. നിശിതവും തുറന്നതുമായ എഴുത്തും വർത്തമാനവും പലപ്പോഴും മണിശങ്കർ അയ്യരെ വിവാദങ്ങളിൽ അകപ്പെടുത്തി.
അധികാരവികേന്ദ്രീകരണം രാജീവ് ഗാന്ധിയുടെ അജൻഡയാക്കി മാറ്റുന്നതിൽ മണിശങ്കർ അയ്യർ നിർണ്ണായകപങ്കു വഹിച്ചിട്ടുണ്ട്. 1988-ൽ പഞ്ചായത്തുകൾവഴി നടപ്പാക്കാനുള്ള ഒരു ദേശീയസ്കീമിനു രൂപം നല്കിയത് ഒരു നാഴികക്കല്ലാണ്. പ്രധാനമന്ത്രിതന്നെ പഞ്ചായത്തുപ്രസിഡന്റുമാർക്കു കത്ത് അയച്ചു. ഇവയൊക്കെ 73, 74 ഭരണഘടനാഭേദഗതികൾക്ക് അരങ്ങൊരുക്കി.
2004-ൽ ആദ്യത്തെ പഞ്ചായത്തീരാജ്‌മന്ത്രി എന്നനിലയിൽ അധികാരവികേന്ദ്രീകരണം ശക്തിപ്പെടുത്താൻ വളരെ ഊർജ്ജസ്വലമായ നടപടികൾ സ്വീകരിച്ചു. ഇതിൽ ഏറ്റവും പ്രധാനം മുഖ്യമന്ത്രിമാരുടെയും സംസ്ഥാന തദ്ദേശഭരണമന്ത്രിമാരുടെയും റൗണ്ട് ടേബിൾ സമ്മേളനങ്ങൾ ആയിരുന്നു. ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ ഈ ഓരോ സമ്മേളനവും അധികാരവികേന്ദ്രീകരണത്തിന്റെ ഓരോ വശങ്ങളിൽ ഊന്നിക്കൊണ്ടുള്ളതായിരുന്നു. ഈ ഓരോ കാര്യത്തിലും പൊതുസമ്മതി സൃഷ്ടിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. അങ്ങനെ അഭിപ്രായസമന്വയത്തിന്റെ 150 പോയിന്റുകൾ ആവിഷ്കരിക്കപ്പെട്ടു. അതിൽ മൂന്നിൽരണ്ടു ഭാഗവും ജനകീയാസൂത്രണത്തിന്റെ കാഴ്ചപ്പാടുകൾ ആയിരുന്നു.
നിലവിലുണ്ടായിരുന്ന നിയമത്തിന്റെ ഒരു പ്രധാനപ്പെട്ട പരിമിതി വിവിധ തട്ടുകൾ തമ്മിൽ കൃത്യമായ അധികാരവിഭജനം ഇല്ലാത്തതാണ്. ഓരോ അധികാരവിഷയത്തിന്റെയും വിവിധ പ്രവർത്തനങ്ങൾ എടുത്ത് ഏതു തട്ടിനുള്ളതാണെന്നു നിശ്ചയിക്കണം. ഇതിനെ അദ്ദേഹം ആക്ടിവിറ്റി മാപ്പിങ് എന്നു വിളിച്ചു.
കേരളത്തിലെ 1999-ലെ നിയമം സെൻ കമ്മിറ്റിയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇത് ഒരു പരിധിവരെ നിർവ്വഹിച്ചിരുന്നു. ഇപ്പോൾ കാലാകാലങ്ങളിൽ യൂണിയൻ സർക്കാർ പ്രസിദ്ധീകരിക്കുന്ന വികേന്ദ്രീകരണസൂചിക മണിശങ്കർ അയ്യരാണു തുടങ്ങിവച്ചത്. കേരളത്തിലെപ്പോലെ ജില്ലാ ആസൂത്രണസമിതികൾ ശക്തിപ്പെടുത്തുന്നതിനു സമ്മർദ്ദം ചെലുത്തി.
തദ്ദേശഭരണസ്ഥാപനങ്ങൾക്കു നേരിട്ടു പണം നല്കുന്ന ബാക്ക്‌വാഡ് റീജിയൺ ഗ്രാന്റ് ഫണ്ട് എന്നൊരു സ്കമീനും രൂപം നല്കി. അതിന്റെ പദ്ധതി താഴേത്തട്ടിൽനിന്ന് ഉണ്ടാക്കണമെന്നും ശഠിച്ചു.
കേരളത്തിന്റെ അധികാരവികേന്ദ്രീകരണപരീക്ഷണത്തെ അതീവകൗതുകത്തോടെയും താൽപ്പര്യത്തോടെയുമാണ് അദ്ദേഹം പിന്തുടർന്നത്. ഞാൻ അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോൾ എന്നോടു സംസാരിച്ചത് ജനകീയാസൂത്രണത്തെ സംബന്ധിച്ച എന്റെ പുസ്തകത്തെക്കുറിച്ച് ആയിരുന്നു. അന്നു ലണ്ടനിൽ പഠിച്ചിരുന്ന മകൾ യാമിനിയാണ് പുസ്തകത്തിന്റെ ഒരു പതിപ്പ് അദ്ദേഹത്തിനു കൊടുത്തതത്രേ. മണിശങ്കർ അയ്യർ പലവട്ടം കില സന്ദർശിച്ചിട്ടുണ്ട്. കഞ്ഞിക്കുഴിയും വെങ്ങാനൂരും അടക്കമുള്ള പഞ്ചായത്തുകൾ സന്ദർശിച്ച് കേരളത്തിന്റെ സമ്പ്രദായത്തെക്കുറിച്ചു നേരിട്ടു പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്.
കേരളത്തിലെ ജനകീയാസൂത്രണത്തെ ആദരിക്കാൻ പഞ്ചായത്തുമന്ത്രിമാരുടെ ഒരു പ്രത്യേകസമ്മേളനംതന്നെ തിരുവനന്തപുരത്തു സംഘടിപ്പിച്ചു. അവിടെ നടന്ന ഒരു സംഭവം ഒരിക്കലും മറക്കാനാവില്ല. ധനകാര്യക്കമ്മീഷനു പഞ്ചായത്തുമന്ത്രിമാരുടെ ഒരു പൊതുമെമ്മോറാണ്ടം നല്കാൻ അന്നത്തെ യോഗം തീരുമാനിച്ചു. ഞാൻ ഈ യോഗത്തിൽ പങ്കെടുത്തിരുന്നില്ലെങ്കിലും മെമ്മോറാണ്ടം ഡ്രാഫ്റ്റ് ചെയ്യാനുള്ള തദ്ദേശഭരണമന്ത്രിമാരുടെ കമ്മിറ്റിയുടെ ചെയർമാനായി എന്നെയാണു നിശ്ചയിച്ചത്. മണിശങ്കർ അയ്യർ അംഗവും. ഇതിലും വലിയൊരു പ്രോട്ടോക്കോൾ ലംഘനം സാദ്ധ്യമല്ലല്ലോ! ഇതാണു മണിശങ്കർ അയ്യർ.
2012-ൽ 73, 74 ഭരണഘടനാഭേദഗതിയുടെ 20-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി മണിശങ്കർ അയ്യർ അദ്ധ്യക്ഷനായി “The Expert Committee on leveraging panchayats for efficient delivery of public goods and services” കമ്മിറ്റിയെ നിയോഗിച്ചു. പ്രതിപക്ഷഎംഎൽഎയായ എന്നെയും ഈ ദേശീയസമിതിയിലെ അംഗമാക്കി. ഇതു കേരളത്തിലെ കോൺഗ്രസുകാർക്കിടയിൽ വലിയ പ്രതിഷേധം സൃഷ്ടിക്കുകയും സോണിയഗാന്ധിയുടെ അടുത്തുവരെ പരാതി എത്തുകയും ചെയ്തു. ഈ കമ്മിറ്റിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് മണിശങ്കർ അയ്യരുമായി വളരെ അടുത്ത് ഇടപെടാൻ കഴിഞ്ഞു. വളരെ സമഗ്രവും പ്രായോഗികവുമായ നിർദ്ദേശങ്ങളുടെ റിപ്പോർട്ടാണ് സമർപ്പിച്ചതെങ്കിലും അവയൊന്നും പ്രവർത്തനപഥത്തിൽ വന്നില്ല എന്ന കാര്യം അദ്ദേഹം വളരെ നിരാശതയോടെ പറയുമായിരുന്നു. 73, 74 ഭരണഘടനാഭേദഗതികൾ തുടങ്ങിവച്ച പുതിയതലമുറ അധികാരവികേന്ദ്രീകരണത്തെ ഇന്നു രാജ്യത്തു മുന്നോട്ടു കൊണ്ടുപോകുന്നതു കേരളം മാത്രമാണ്.