ഡോ. കെ. എൻ. രാജ്
ലഘു ജീവചരിത്രം (Biography)
ഡോ. കെ. എൻ. രാജ് സെക്രട്ടേറിയറ്റിനു മുന്നിൽ സത്യാഗ്രഹം ഇരിക്കുകയോ? രാജിനെ അറിയാവുന്ന ആരും കേട്ടാൽ വിശ്വസിക്കില്ല. പൊതുവിൽ ഇടതുപക്ഷചായ്വുള്ള ലിബറൽ ചിന്താഗതിക്കാരനായിരുന്നു ഡോ. രാജ്. എന്നാൽ പ്രക്ഷോഭങ്ങളിൽനിന്നും സമരങ്ങളിൽനിന്നും പൂർണ്ണമായും മാറിനിന്നു. അങ്ങനെയുള്ള കെ. എൻ. രാജ്, ഐ. എസ്. ഗുലാത്തി, എം. എ. ഉമ്മൻ. പിന്നെ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിലെ ഭൂരിപക്ഷം അദ്ധ്യാപകരും ഗോപിനാഥൻ സാറിനെപ്പോലുള്ള ഗാന്ധിയൻമാരും എം. പി. പരമേശ്വരനും പരിഷത്തുപ്രവർത്തകരുമെല്ലാം ചേർന്നു പ്രതിഷേധധർണ്ണ നടത്തി.
ഡിമാൻഡുകൾ രണ്ടായിരുന്നു. 73, 74 ഭരണഘടനാഭേദഗതിക്ക് അനുസൃതമായി കേരളത്തിലെ പഞ്ചായത്തീരാജ്, നഗരപാലിക നിയമങ്ങൾ കാലതാമസമില്ലാതെ പാസ്സാക്കണം. (കേരളമാണ് ഏറ്റവും അവസാനം നിയമം പാസ്സാക്കിയത്). രണ്ടാമത്തെ ആവശ്യം,
കരടുനിയമത്തിൽ ഉണ്ടായിരുന്ന ജനാധിപത്യവിരുദ്ധവും ഫലത്തിൽ സ്വയംഭരണാവകാശത്തെ നിഹനിക്കുന്നതുമായ ഒട്ടനവധി വകുപ്പുകൾ ഭേദഗതി ചെയ്യണം. ഈ ഭേദഗതികൾ സംബന്ധിച്ചു വിശദമായ രേഖയും തയ്യാറാക്കിയിരുന്നു. ധർണ്ണയെത്തുടർന്നു വിപുലമായ സംസ്ഥാനതലകൺവെൻഷനും ജില്ലകളിൽ സെമിനാറുകളും നടത്തി. ഈ വിമർശനങ്ങൾ പലതും സർക്കാർ ഉൾക്കൊണ്ടു. എന്നാൽ, പലതും മാറ്റാൻ തയ്യാറായില്ല. അതുകൊണ്ടാണ് ഇ. കെ. നായനാർസർക്കാർ അധികാരമേറ്റയുടനെ സമഗ്രമായ നിയമഭേദഗതിക്കു നിർദ്ദേശം സമർപ്പിക്കാൻ സത്യബ്രതോ സെൻ കമ്മിറ്റിയെ നിയോഗിച്ചത്.
ഇന്ത്യൻ സാമ്പത്തികശാസ്ത്രപഠനങ്ങളുടെ തലതൊട്ടപ്പനായിരുന്നു ഡോ. കെ. എൻ. രാജ് എന്നുപറയാം. കൈനീഷ്യൻ സൈദ്ധാന്തികകാഴ്ചപ്പാടുകളെ ഒരു വികസ്വരരാജ്യത്തിന്റെ സാമ്പത്തികപ്രശ്നങ്ങളിലേക്കു മാറ്റി പ്രതിഷ്ഠിച്ചതാണ് അദ്ദേഹത്തിന്റെ സംഭാവന. ഡോ. രാജിന്റെ രചനകളോടൊപ്പം അദ്ദേഹത്തിന്റെ വിദ്യാർത്ഥികളുടെ പഠനങ്ങളും ചേർത്തുവായിക്കണം. സി. അച്യുതമേനോനായിരുന്നു ദില്ലിയിൽനിന്നു ഡോ. രാജിനെ കേരളത്തിലേക്കു ക്ഷണിച്ചു കൊണ്ടുവന്നത്. വികസനപഠനത്തിൽ ഒരു ഉന്നതവിദ്യാപീഠം സ്ഥാപിക്കാനുള്ള ചുമതലയാണ് അദ്ദേഹത്തിനു നല്കിയത്. ഡോ. രാജ് ഒരു നിബന്ധന മാത്രമേ വച്ചുള്ളൂ. പരിപൂർണ്ണസ്വാതന്ത്ര്യം തരണം. ഉദ്യോഗസ്ഥരെയോ രാഷ്ട്രീയനേതാക്കളെയോ തിരുകിക്കയറ്റരുത്. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് ഇന്നും പൂർണ്ണസ്വയംഭരണാവകാശം നിലനിർത്തുന്നു.
സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിലെ ആദ്യത്തെ വർക്കിങ് പേപ്പർ 1971-ൽ “Planning From Below With Reference To District Development And State Planning: A Preliminary Note” ഡോ. കെ. എൻ. രാജ് എഴുതിയതാണ്. പിന്നീട് 1980-ൽ ഞങ്ങൾ എല്ലാവരുംകൂടി “Some Notes On Possibilities of Decentralized Development In Kerala” എന്നൊരു പഠനവുംകൂടി തയ്യാറാക്കിക്കാൻ ഡോ. രാജ് മുൻകൈയെടുത്തു. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ ഡച്ചുകാരുമായി ചേർന്നു വിപുലമായ ഗവേഷണപദ്ധതി തയ്യാറാക്കിയപ്പോൾ അധികാരവികേന്ദ്രീകരണത്തോടുള്ള ഈ പ്രതിബദ്ധതമൂലം ശാസ്ത്രസാഹിത്യപരിഷത്തിനെക്കൊണ്ട് പഞ്ചായത്തുതലവികസനപദ്ധതി എന്നൊരു ആക്‌ഷൻ റിസർച്ച് പ്രോഗ്രാം ഏറ്റെടുപ്പിക്കാൻ രാജാണു മുൻകൈയെടുത്തത്. ഡച്ച് പണ്ഡിതനായ ടിൻ ബർഗനുമായുള്ള രാജിന്റെ വ്യക്തിപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ അവിടുത്തെ സർക്കാർ നല്കിയ ഒരു ഗ്രാന്റായിരുന്ന് അത്. ഗവേഷണയജണ്ട നിശ്ചയിക്കാനുള്ള പൂർണ്ണസ്വാതന്ത്ര്യം സിഡിഎസിന് ഉണ്ടായിരുന്നു.
സിഡിഎസുമായിട്ടല്ലാതെ ഡച്ച് ഫണ്ടിങ് ഏജൻസിയുമായി പരിഷത്തിന് ഒരു ബന്ധവുമില്ല. സിഡിഎസിന്റെ പ്രതിനിധിയെന്ന നിലയിൽ ഞാനാണ് തുടക്കത്തിൽ പ്രൊജക്ടിന്റെ ചുമതലക്കാരനായത്. ഇതുസംബന്ധിച്ചാണു പിന്നീട് ‘പരിഷത്തിന്റെ വിദേശഫണ്ടിങ്ങും സിഐഎയുടെ ഒളിച്ചുകടത്തും’ തുടങ്ങിയ വിവാദങ്ങൾ ചിലർ സൃഷ്ടിച്ചെടുത്തത്.
ജനകീയാസൂത്രണഉന്നതമാർഗ്ഗനിർദ്ദേശകസമിതിയിലും അക്കാദമിക്കായ ചർച്ചകളിലുമെല്ലാം ഡോ. രാജ് വളരെ സജീവമായിരുന്നു. ഉന്നതതലമാർഗ്ഗനിർദ്ദേശകസമിതിയോഗത്തിൽ ഇഎംഎസിന്റെ മൈക്രോഫോൺ ഡോ. രാജ് ക്രമീകരിക്കുന്നത് കൗതുകമുണർത്തി. ജനകീയാസൂത്രണപ്രവർത്തനങ്ങൾ കാണാൻ പല പഞ്ചായത്തുകളും അദ്ദേഹം സന്ദർശിക്കുകയുണ്ടായി. വിതുര പഞ്ചായത്തുപ്രസിഡന്റ് ഡോ. രാജ് സന്ദർശിച്ചത് ഭാര്യ സരസമ്മയെയും കൂട്ടിയാണ്. ഇരുവരെയും അപ്പുക്കുട്ടൻകാണിയും പ്രവർത്തകരും ഹൃദ്യമായി സ്വീകരിച്ചു.
ജനകീയാസൂത്രണത്തിന്റെ ഒട്ടനവധി ഉന്നതതല അക്കാദമിക് ചർച്ചകൾക്കും സിഡിഎസ് വേദിയായിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് കല്യാശ്ശേരിറിപ്പോർട്ടിനെക്കുറിച്ച് ഇഎംഎസും എ. കെ. ആന്റണിയുമെല്ലാം പങ്കെടുത്തുകൊണ്ട് ഡോ. രാജിന്റെ അദ്ധ്യക്ഷതയിൽ നടന്ന സെമിനാറായിരുന്നു. ദൗർഭാഗ്യവശാൽ അതിന്റെ ചിത്രങ്ങൾ കണ്ടെത്താനായില്ല.