ഡോ. സത്യബ്രതോ സെൻ
ലഘു ജീവചരിത്രം (Biography)
കേരളത്തിൽ അധികാരവികേന്ദ്രീകരണത്തെക്കുറിച്ചുള്ള എല്ലാ പഠനങ്ങളിലും പരാമർശിക്കപ്പെടുന്ന ഒരു പേരാണ് സെൻ കമ്മിറ്റി. കേരളത്തിൽ അധികാരവികേന്ദ്രീകരണത്തിന്റെ നിയമപരമായ പുതിയ ചട്ടക്കൂടു തയ്യാറാക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ (Committee on Decentralization of Powers) ചെയർപേഴ്സൺ ഡോ. സത്യബ്രതോ സെൻ എന്ന ബംഗാളി ആയിരുന്നു. സെൻ കമ്മിറ്റിയെക്കുറിച്ച് എല്ലാവർക്കും അറിയാമെങ്കിലും സത്യബ്രതോ സെന്നിനെക്കുറിച്ച് അപൂർവ്വംപേർക്കേ എന്തെങ്കിലും അറിയൂ. എത്ര പരതിയിട്ടും ഒരു ഫോട്ടോയോ രേഖയോ കണ്ടെത്താനായില്ല.
സ്വതന്ത്രയിന്ത്യയുടെ ആദ്യദശാബ്ദങ്ങളിൽ സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുന്നതിലും ആസൂത്രണത്തിനുള്ള സംവിധാനം ഒരുക്കുന്നതിലും നിർണ്ണായകപങ്കു വഹിച്ച ഒരു അക്കാദമിക് സ്ഥാപനമാണ് കോൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്. അതിനു നേതൃത്വം നല്കിയത് പ്രൊഫ. പി. സി. മഹലനോബിസ് ആയിരുന്നു. ഈ ധൈഷ്ണിക പ്രതിഭ ലോകത്തെമ്പാടുമുള്ള സർവ്വകലാശാലകളിൽ പഠിപ്പിച്ചിരുന്നതോ പഠിച്ചിരുന്നതോ ആയ ഒട്ടേറെ പ്രതിഭകളെ കണ്ടെത്തി അവരെയൊക്കെ കോൽക്കത്തയിലേക്കു കൊണ്ടുവന്നു. രണ്ടാം പഞ്ചവത്സരപദ്ധതിയുടെ ചട്ടക്കൂടുതന്നെ മഹലനോബിസ് മോഡൽ എന്നാണ് അറിയപ്പെടുന്നത്. അങ്ങനെ ഐഎസ്ഐയിൽ ഗവേഷകനായി ചേർന്ന ചെറുപ്പക്കാരനായിരുന്നു സത്യബ്രതോ സെൻ. മഹലനോബിസും സെന്നും ചേർന്ന് എഴുതിയ ഫെർട്ടിലിറ്റി സാംപ്ലിങ്ങിനെക്കുറിച്ചുള്ള പ്രബന്ധം പ്രസിദ്ധമാണ്.
ഇങ്ങനെയിരിക്കെയാണ് കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വരുന്നത്. പുതിയ സർക്കാരിനെ സഹായിക്കാനായി ഡോ. കെ. എൻ. രാജിന്റെ സഹായത്തോടെ പാർട്ടികേന്ദ്രം അശോക് മിത്ര, ഐ. എസ്. ഗുലാത്തി, അശോക് രുദ്ര, സത്യബ്രതോ സെൻ എന്നീ പ്രഗത്ഭരെ കേരളത്തിലേക്ക് അയച്ചു. സത്യബ്രതോ സെന്നിന് ആയിരുന്നു സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പു രൂപവത്ക്കരിക്കുന്നതിനുള്ള ചുമതല. സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പിന്റെ ആദ്യഡയറക്റ്ററും സെൻ ആയിരുന്നു.
മൂന്നു ദശാബ്ദം കഴിഞ്ഞ് സെൻ വീണ്ടും കേരളത്തിലെത്തി. 1987-1991-കാലത്തെ നായനാർസർക്കാർ കേരളത്തിലെ പഞ്ചായത്തുകളെ ശാക്തീകരിക്കാൻ സെന്നിന്റെ സഹായമാണു തേടിയത്. അന്ന് അദ്ദേഹം പശ്ചിമബംഗാളിലെ പ്ലാനിങ് ബോർഡ് വൈസ് ചെയർപേഴ്സൺ ആയിരുന്നു. രണ്ടാഴ്ചക്കാലം കേരളത്തിൽ താമസിച്ച് പലരോടും ചർച്ചചെയ്ത് സെൻ ഒരു പേജുള്ള കുറിപ്പ് സർക്കാരിനു നല്കി, തിരിച്ചു പോയി. കുറച്ചു കഴിഞ്ഞപ്പോൾ സർക്കാരിന്റെ ശ്രദ്ധ ജില്ലാക്കൗൺസിലുകളിലേക്കു നീങ്ങി. അതോടെ സെന്നിന്റെ ചെറുകുറിപ്പും വിസ്മൃതിയിലായി. എല്ലാവരുടെയും മനസ്സിൽ ഒരു തടിയൻ റിപ്പോർട്ട് ആയിരുന്നു. അതുകൊണ്ട് റിപ്പോർട്ട് സമർപ്പിക്കാൻ എന്നാണു വരികയെന്നായി ചോദ്യം. തന്ന കുറിപ്പിലെ ചെറുകാര്യംപോലും ചെയ്യാതെ വലിയ പഠനത്തിന് എന്തു പ്രസക്തി എന്നായിരുന്നു സെന്നിന്റെ പ്രതികരണം. ഫലമുണ്ടായി. ചെറുകുറിപ്പിൽ ഉണ്ടായിരുന്ന നിർദ്ദേശങ്ങളിൽ ഏറിയപങ്കും ഉടൻ നടപ്പാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. അങ്ങനെയാണ് കേരളത്തിലെ പഞ്ചായത്തുകൾക്ക് ആദ്യമായി രണ്ടുലക്ഷം രൂപ വീതം അൺടൈഡ് ഫണ്ടായി (ഉപാധിരഹിതഫണ്ട്) ലഭിച്ചത്. അങ്ങനെ കേരളത്തിൽ താഴേക്കുള്ള ധനവിന്യാസത്തിൽ ഉപാധിരഹിത ഫണ്ടിന്റെ ചരിത്രം സത്യബ്രതോ സെന്നിൽനിന്ന് ആരംഭിക്കുന്നു.
1996-ൽ പുതിയ സർക്കാർ അധികാരത്തിൽ വന്നപ്പോൾ അധികാരവികേന്ദ്രീകരണം ആയിരിക്കും മുഖ്യ അജൻഡയെന്നു വ്യക്തമായിരുന്നു. അതിനു നിലവിലുള്ള നിയമങ്ങളിലും ചട്ടങ്ങളിലും എന്തൊക്കെ ഭേദഗതി വരുത്താമെന്നതു സംബന്ധിച്ചു റിപ്പോർട്ട് തയ്യാറാക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ ചെയർപേഴ്സൺ സത്യബ്രതോ സെൻ ആയിരുന്നു. അദ്ദേഹം പശ്ചിമബംഗാളിലെ ആദ്യത്തെ സംസ്ഥാന ഫിനാൻസ് കമ്മിഷൻ ചെയർപേഴ്സൺ ആയിരുന്നു. വി. ജെ. തങ്കപ്പൻ, എം. പി. പരമേശ്വരൻ, എം. എ. ഉമ്മൻ, പ്രകാശ് ബാബു, ടി. കെ. ബാലൻ, കെ. മോഹൻദാസ്, എസ്. എം. വിജയാനന്ദ് എന്നിവർ ആയിരുന്നു കമ്മിറ്റിയംഗങ്ങൾ. ചെറിയൊരു പ്രിലിമിനറി റിപ്പോർട്ട് ഒരു വർഷത്തിനകം സമർപ്പിച്ചു. എന്നാൽ അവസാനറിപ്പോർട്ട് തയ്യാറാക്കുംമുമ്പ് സെൻ മരണമടഞ്ഞു.
1999-ൽ സെൻ കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ആകെയുള്ള 285 വകുപ്പുകളിൽ 105-ഓളം വകുപ്പുകളിലും സമഗ്രമായ ഭേദഗതികൾ വരുത്തുകയുണ്ടായി. സർക്കാരിന് തദ്ദേശഭരണസ്ഥാപനങ്ങളുടെ മേലുണ്ടായിരുന്ന ഒട്ടുമിക്ക നിയന്ത്രണങ്ങളും ഉപേക്ഷിച്ചുവെന്നതാണ് ഈ ഭേദഗതിനിയമത്തിന്റെ പ്രത്യേകത. 2000-ൽ പഞ്ചായത്ത് രാജ് നിയമം വീണ്ടും ഭേദഗതി ചെയ്ത് സർക്കാരിൽ നിക്ഷിപ്തമായിരുന്ന വാർഡുവിഭജനം, സംവരണനിർണ്ണയനം തുടങ്ങിയ അധികാരങ്ങൾ തെരഞ്ഞെടുപ്പുകമ്മിഷനു നല്കുകയുണ്ടായി. കൂടാതെ 35 അനുബന്ധനിയമങ്ങളിലും ഭേദഗതി വരുത്തിക്കൊണ്ട് അധികാരവികേന്ദ്രീകരണം പൂർണ്ണമായി നടപ്പിലാക്കി.
സെന്നിനെക്കുറിച്ചു പറയുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് അദ്ദേഹത്തിന്റെ ലാളിത്യവും വിനയവുമാണ്. കമ്മിറ്റിയിലും മറ്റും തന്റെ അഭിപ്രായങ്ങൾ അടിച്ചേല്പിക്കുന്ന രീതി ആയിരുന്നില്ല. ശാന്തമായി സംവദിച്ചു സമന്വയത്തിലെത്തുകയാണു പതിവ്. എന്താണ് ജനാധിപത്യ അധികാര വികേന്ദ്രീകരണം എന്നതായിരുന്നു ആദ്യയോഗത്തിന്റെ ചർച്ചാവിഷയം. നിർവ്വചിക്കുക പ്രയാസമാണ്. എന്നാൽ നിർവ്വചനം വേണ്ട. എന്തൊക്കെ ഗുണങ്ങളാണ് അതിൽ ഉണ്ടാവേണ്ടത്? ഈ നീണ്ടൊരു ചർച്ചയിലൂടെയാണ് പ്രാഥമികറിപ്പോർട്ടിന്റെ ആമുഖത്തിൽ നല്കിയിട്ടുള്ള ‘അടിസ്ഥാനതത്വങ്ങ’ളിൽ എത്തിച്ചേർന്നത്. അവ ഇവയാണ്:
ഒന്ന്) സ്വയംഭരണം, രണ്ട്) സബ്സിഡിയാരിറ്റി, മൂന്ന്) റോൾ വ്യക്തത, നാല്) അനുപൂരകബന്ധം, അഞ്ച്) യൂണിഫോമിറ്റി, ആറ്) ജനപങ്കാളിത്തം, ഏഴ്) അക്കൗണ്ടബിലിറ്റി, എട്ട്) സുതാര്യത. ഇവ കേരളത്തിലെ ജനാധിപത്യ അധികാരവികേന്ദ്രീകരണത്തിന്റെ അടിസ്ഥാനതത്വങ്ങളായി.