പ്രൊഫ. പ്രഭാത് പട്നായിക്
ലഘു ജീവചരിത്രം (Biography)
രാജ്യത്തെ ഏറ്റവും പ്രാമാണികനായ മാർക്സിസ്റ്റ് സാമ്പത്തികപണ്ഡിതനാണു പ്രൊഫ. പ്രഭാത് പട്നായിക്. മാർക്സിസ്റ്റ് അർത്ഥശാസ്ത്രത്തിലും മാക്രോ ഇക്കണോമിക്സിലുമുള്ള അഗാധജ്ഞാനം അദ്ദേഹം എഴുതിയിട്ടുള്ള പ്രബന്ധങ്ങളിലും ഗ്രന്ഥങ്ങളിലും കാണാം. ഇത്തരത്തിൽ പണ്ഡിതോചിതമായ രചനകൾ മാത്രമല്ല, സാധാരണക്കാർക്കു മനസിലാകുന്ന രീതിയിൽ തുടർച്ചയായി ലേഖനങ്ങൾ ‘പീപ്പിൾസ് ഡെമോക്രസി’യിലും ‘ടെലഗ്രാഫ്’ തുടങ്ങിയ പത്രങ്ങളിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും അദ്ദേഹം പ്രസിദ്ധീകരിക്കാറുണ്ട്. ഒരുപക്ഷെ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിയോലിബറൽ നയങ്ങൾക്ക് എതിരായി പ്രഭാഷണങ്ങളിലും ചർച്ചകളിലും പങ്കാളിയാകുന്ന പണ്ഡിതൻ പ്രൊഫ. പ്രഭാത് പട്നായിക് ആയിരിക്കും.
പ്രൊഫ. പ്രഭാത് പട്നായിക്കിനു ജനകീയാസൂത്രണത്തിലുള്ള സ്ഥാനം രണ്ടാം ധനകാര്യക്കമ്മിഷന്റെ ചെയർപേഴ്സൺ എന്ന നിലയിലാണ്. ആറു ധനകാര്യക്കമ്മിഷനുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ രണ്ടാം ധനകാര്യക്കമ്മിഷനാണു ജനകീയാസൂത്രണത്തിൽ ആവിഷ്കരിച്ച ധനനടപടിക്രമങ്ങളെ വ്യവസ്ഥാപിതമാക്കി മാറ്റിയത്. പിന്നീടുവന്ന മറ്റു ധനകാര്യക്കമ്മിഷനുകൾ പ്രൊഫ. പ്രഭാത് പട്നായിക് രൂപം നല്കിയ ധനവിന്യാസചട്ടക്കൂടു തുടരുകയാണു ചെയ്തത്.
ഒന്നാം ധനകാര്യക്കമ്മിഷനെ യുഡിഎഫ് നിയമിച്ച കാലത്ത് ജനകീയാസൂത്രണത്തെക്കുറിച്ചു സ്വപ്നത്തിൽപ്പോലും ചിന്ത കടന്നുവന്നിട്ടില്ലായിരുന്നു. അതുകൊണ്ട് അവരുടെ നിർദ്ദേശങ്ങളിൽ പ്ലാനിനെക്കുറിച്ചൊന്നും പരാമർശിച്ചിരുന്നില്ല. അവരുടെ നിർദ്ദേശങ്ങളെയെല്ലാം അപ്രസക്തമാക്കുന്ന രീതിയിലുള്ള തുകയാണ് ജനകീയാസൂത്രണത്തിൽ താഴേയ്ക്കു വിന്യസിച്ചത്. പ്രൊഫ. പ്രഭാത് പട്നായിക് ആ പുതിയ ചിട്ട പിൻതുടർന്നു. പദ്ധതിയുടെ 35 ശതമാനമെങ്കിലും താഴേയ്ക്കു നല്കണമെന്നും അതിൽ 25 ശതമാനം അൺടൈഡ് ഫണ്ടുകൾ ആയിരിക്കണമെന്നും ആയിരുന്നു മുഖ്യശുപാർശ. അതോടൊപ്പം സംസ്ഥാന തനതു റവന്യു വരുമാനത്തിന്റെ നിശ്ചിതശതമാനമായി മെയിന്റനൻസ് ഗ്രാന്റും ജനറൽ പർപ്പസ് ഗ്രാന്റും തീരുമാനിച്ചു. പ്രൊഫ. പ്രഭാത് പട്നായിക്കിന്റെ റിപ്പോർട്ട് കേവലം ശുപാർശകളുടെ സമാഹാരമല്ല. അദ്ദേഹത്തിന്റെ അക്കാദമികമികവു റിപ്പോർട്ടിൽ കാണാം.
ജനകീയാസൂത്രണത്തിലെ പ്രൊഫ. പ്രഭാത് പട്നായിക്കിന്റെ രണ്ടാമത്തെ ഇടപെടൽ ജനകീയാസൂത്രണവിവാദകാലത്താണ് ഉണ്ടായത്. ജനകീയാസൂത്രണം ലോകബാങ്കിന്റെ കുറിപ്പടിപ്രകാരം ഉണ്ടായ പദ്ധതിയാണെന്നാണല്ലോ ഇവിടെ ഉണ്ടായ ആരോപണം. എന്തുകൊണ്ട് ജനകീയാസൂത്രണം ലോകബാങ്ക് മാതൃകയിലുള്ള അധികാരവികേന്ദ്രീകരണമല്ല എന്നു കാര്യകാരണസഹിതം അദ്ദേഹം പ്രതിപാദിച്ചു. സിപിഐ(എം)ന്റെ താത്വികത്രൈമാസികയായ ‘മാർക്സിസ്റ്റി’ലും ‘സോഷ്യൽ സയന്റിസ്റ്റ് ജേർണലി’ലും അദ്ദേഹം ലേഖനങ്ങൾ എഴുതി. അവ അന്ന് ആശയത്തെളിമവരുത്താൻ ഏറെ സഹായകമായി.