പ്രൊഫ. എം. എ ഉമ്മൻ
ലഘു ജീവചരിത്രം (Biography)
അധികാരവികേന്ദ്രീകരണം സംബന്ധിച്ച കേരളത്തിലെ ഏറ്റവും പ്രാമാണികനായ പണ്ഡിതൻ ആരെന്ന ചോദ്യത്തിനു നമ്മൾ അധികം പരതേണ്ട. അതു പ്രൊഫ. എം. എ. ഉമ്മനാണ്. സംശയമുള്ളവർ എം. എ. ഉമ്മൻ എഡിറ്റ് ചെയ്തിട്ടുള്ള “ഇന്ത്യയിലെ പ്രാദേശികസർക്കാരുകളിലേക്കുള്ള ധനവിന്യാസം” (Fiscal Decentralization to Local Governments in India) എന്ന പുസ്തകത്തിലൂടെ ഒന്നു കണ്ണോടിച്ചാൽമതി. റിസർവ്വ് ബാങ്ക് മുൻ ഗവർണ്ണറായ ഡോ. സി. രംഗരാജൻ, പ്രൊഫ. റോയിബോൾ തുടങ്ങിയ ഒട്ടനവധിപേർ ഈ ഗ്രന്ഥത്തെ മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട്. ഡോ. രഘുനന്ദൻ പ്രസാധനം ചെയ്ത പുസ്തകത്തിന്റെ ആമുഖത്തിൽ ഈ രംഗത്തെ എണ്ണപ്പെട്ട സംഭാവന ചെയ്ത പേരുകളിൽ എം. എ. ഉമ്മന്റെ പേര് എടുത്തുപറഞ്ഞിട്ടുണ്ട്. ഒട്ടേറെ പ്രബന്ധങ്ങൾ പ്രാമാണികമാസികകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏറ്റവും അവസാനം ഇപ്പോൾ “ഇന്ത്യയിലെ പ്രാദേശികസർക്കാരുകളിലേക്കുള്ള ധനവിന്യാസങ്ങൾ സംബന്ധിച്ച പ്രബന്ധങ്ങൾ” (Essays on Fiscal Decentralization to Local Governments in India) എന്ന ഗ്രന്ഥം ജനകീയാസൂത്രണത്തിന്റെ 25-ാം വാർഷികവുമായി ബന്ധപ്പെടുത്തി പ്രകാശനം ചെയ്തു. ഡി. കെ. ശ്രീവാസ്തവ, ഓംപ്രകാശ് മാത്തൂർ, ഇന്ദിരാ രാജാരാമൻ, പിനാകി ചക്രബർത്തി തുടങ്ങിയ ഒട്ടേറെ പണ്ഡിതർ ഈ ഗ്രന്ഥത്തെ പ്രശംസിച്ച് എൻഡോഴ്സ്മെന്റ് നല്കിയിട്ടുണ്ട്.
1986-ൽ പ്രൊഫ. എം. എ. ഉമ്മൻ ഐഎംജിയിൽ പ്രൊഫസർ ആയിരിക്കുമ്പോൾ വികേന്ദ്രീകൃത ഭരണസമ്പ്രദായത്തെക്കുറിച്ച് ഒരു അഖിലേന്ത്യാസെമിനാർ നടത്തുകയുണ്ടായി. ഇതിലെ പ്രബന്ധങ്ങൾ ചേർത്ത് 1987-ൽ ഒരു ഗ്രന്ഥം പ്രസിദ്ധീകരിക്കുകയും ചെയ്തു. 73, 74-ാം ഭരണഘടനാഭേദഗതിയെക്കുറിച്ച് എം. എ. ഉമ്മനാണ് മാതൃഭൂമിപ്പത്രത്തിൽ ആദ്യലേഖനങ്ങളിൽ ഒന്ന് എഴുതിയത്. 1994-ൽ വി. എം. സുധീരൻ, പി. പി. തങ്കച്ചൻ, വർക്കല രാധാകൃഷ്ണൻ എന്നീ മൂന്നു മുൻ സ്പീക്കർമാരുടെ നേതൃത്വത്തിൽ ഐഎംജിയിൽ നടത്തിയ ശില്പശാലയുടെ സംഘാടകൻ പ്രൊഫ. എം. എ. ഉമ്മനായിരുന്നു. കെ. കരുണാകരന്റെ ഭരണത്തിൽ കേരളത്തിലെ അധികാരവികേന്ദ്രീകരണനിയമനിർമ്മാണത്തോടുള്ള നിഷേധാത്മകസമീപനത്തിനെതിരെ ഒരു മെമ്മോറാണ്ടം തയ്യാറാക്കുന്നതിൽ മുൻകൈയെടുത്തു. 1994-ൽ സെക്രട്ടേറിയറ്റിനു മുന്നിൽ ഡോ. കെ. എൻ. രാജിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധധർണ്ണയിലും പ്രൊഫ. എം. എ. ഉമ്മൻ പങ്കെടുത്തു.
സെൻ കമ്മിറ്റിയിൽ പ്രൊഫ. എം. എ. ഉമ്മനും അംഗമായിരുന്നു. കമ്മിറ്റിയുടെ റിപ്പോർട്ട് ഡ്രാഫ്റ്റ് ചെയ്യുന്നതിൽ ഏറ്റവും വലിയ സംഭാവന അദ്ദേഹത്തിന്റേത് ആയിരുന്നു. വലിയ പ്രതീക്ഷകൾ ഉയർത്തിയ ജനകീയാസൂത്രണം അതിനനുസരിച്ചു പിന്നീടു തുടർന്നില്ലെന്ന വിമർശം പണ്ഡിതോചിതമായി ഉയർത്തിയത് പ്രൊഫ. എം. എ. ഉമ്മനാണ്. ഇതായിരുന്നു അദ്ദേഹം ചെയർമാനായി 2007-ൽ ഇടതുപക്ഷസർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ രത്നച്ചുരുക്കം. കേരളത്തിൽ അധികാരവികേന്ദ്രീകരണം മറ്റു സംസ്ഥാനങ്ങളേക്കാൾ വളരെ മുന്നിൽ നില്ക്കുന്നുവെന്നു സമ്മതിക്കുമ്പോൾത്തന്നെ ഇന്നത്തെ പരിമിതികൾ നിശിതമായിത്തന്നെ അദ്ദേഹം നിരന്തരമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടവ താഴെപ്പറയുന്നതാണ്.
ജനപങ്കാളിത്തം കുറഞ്ഞു. അഴിമതി വർദ്ധിച്ചു. സ്ത്രീശാക്തീകരണം ഫലപ്രദമായില്ല. കുടുംബശ്രീപോലും ഈ അർത്ഥത്തിൽ വിജയിച്ചിട്ടില്ല. ഉത്പാദനമേഖലകളിൽ ആസൂത്രണം വിജയിച്ചിട്ടില്ല. ജില്ലാതല ആസൂത്രണം ഫലപ്രദമായില്ല. മിഷനുകൾ അതിനു പകരമാവില്ല.
ഈ പരിമിതിയെല്ലാം ഉണ്ടെങ്കിലും 2004-ൽ അഖിലേന്ത്യാതലത്തിൽ പഞ്ചായത്ത് മന്ത്രാലയം സ്ഥാപിച്ചപ്പോൾ മന്ത്രി മണിശങ്കർ അയ്യർ പല നടപടികൾക്കും കേരളത്തെയാണു മാതൃകയായി സ്വീകരിച്ചതെന്ന് എം. എ. ഉമ്മൻ ചൂണ്ടിക്കാണിക്കുന്നു. 2007-ൽ മണിശങ്കർ അയ്യറുടെ നേതൃത്വത്തിൽ ഇന്ത്യയും പാക്കിസ്താനും തമ്മിൽ തദ്ദേശഭരണസമ്പ്രദായത്തിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കാൻ പാക്കിസ്താൻ സന്ദർശിച്ച സൗഹൃദസംഘത്തിൽ എം. എ. ഉമ്മനും അംഗമായിരുന്നു.
കുടുംബശ്രീയെക്കുറിച്ചു സൂക്ഷ്മമായി പഠിക്കാൻ ശ്രമിച്ച പണ്ഡിതരിൽ ഒരാളാണ് എം. എ. ഉമ്മൻ. 1997-ലും 2007-ലും കുടുംബശ്രീയെ ശക്തിപ്പെടുത്താൻ അദ്ദേഹം രണ്ടു റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുണ്ട്. കുടുംബശ്രീപഠനവുമായി ബന്ധപ്പെട്ട് അദ്ദേഹം പലസ്ഥലങ്ങളും സന്ദർശിച്ചിരുന്നു.
2009-ൽ ഇടതുപക്ഷസർക്കാർ നാലാം ധനകാര്യക്കമ്മിഷന്റെ അദ്ധ്യക്ഷനായി നിയമിച്ചു. മുൻ ധനസെക്രട്ടറി രവീന്ദ്രനാഥ് വളരെ യാഥാസ്ഥിതികമായ സമീപനമാണു കീഴോട്ടുള്ള ധനവിന്യാസത്തിൽ സ്വീകരിച്ചത്. പദ്ധതിയുടെ വിഹിതമെന്ന നിലയിൽ തദ്ദേശഭരണസ്ഥാപനങ്ങൾക്കുള്ള പ്ലാൻ ഫണ്ട് ഗണ്യമായി കുറഞ്ഞു. ഈ പോരായ്മ തിരുത്തിയത് പ്രൊഫ. എം. എ. ഉമ്മന്റെ നാലാം ധനകാര്യക്കമ്മിഷനാണ്.
പ്രൊഫ. എം. എ. ഉമ്മന്റെ ബൗദ്ധികസംഭാവന അധികാരവികേന്ദ്രീകരണമേഖലയിൽ ഒതുങ്ങുന്നില്ല. ദീർഘനാൾ സർവ്വകലാശാലയിലും ഐഎംജിയിലും ദില്ലിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലും അദ്ധ്യാപകനും ഗവേഷകനുമായിരുന്ന പ്രൊഫ. എം. എ. ഉമ്മൻ കേരളപഠനങ്ങൾക്കു സാമൂഹികസാമ്പത്തികനീതിയിൽ ഊന്നിയ ദിശാബോധം സംഭാവന ചെയ്തിട്ടുണ്ട്. ഭൂപരിഷ്കരണത്തെക്കുറിച്ചുള്ളതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പ്രാമാണികപഠനം. വ്യവസായമേഖലയെക്കുറിച്ചും സാമൂഹികസേവനങ്ങളെക്കുറിച്ചും ഒട്ടേറെ പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഇതിലെല്ലാം അദ്ദേഹം സാമൂഹികസാമ്പത്തികനീതിയുടെ ആദർശങ്ങൾ ഉയർത്തിപ്പിടിച്ചു. ഈ ആദർശങ്ങളുടെ സാക്ഷാത്കാരത്തിനു ഫലപ്രദമായൊരു മാർഗ്ഗമായിട്ടാണ് അധികാരവികേന്ദ്രീകരണത്തെയും അദ്ദേഹം കണ്ടത്.