സുധൻവാ ദേശ്‌പാണ്ഡെ
ലഘു ജീവചരിത്രം (Biography)
പുസ്തകപ്രസാധകൻ, എഴുത്തുകാരൻ, നാടകസംവിധായകൻ, നടൻ, പോഡ്കാസ്റ്റർ ഇതെല്ലാം ചേർന്ന ഒരു സമ്പൂർണ്ണസാംസ്കാരികപ്രവർത്തകനാണ് സുധൻവാ ദേശ്‌പാണ്ഡെ. ഏതെങ്കിലും സിനിമാലൊക്കേഷനിലോ തെരുവുനാടകവേദിയിലോ ഇല്ലെങ്കിൽ സുധൻവയെ ദില്ലിയിലെ മെയ് ഡേ ബുക്ക് സ്റ്റോളിൽ കാണാം.
1987 മുതൽ ദില്ലിയിലെ ജനനാട്യമഞ്ചുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. 1989 പുതുവർഷദിനത്തിൽ ഉണ്ടായ സംഭവം അന്നു ദില്ലി യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തരബിരുദത്തിനു പഠിച്ചിരുന്ന സുധൻവയുടെ ജീവിതത്തെ മാറ്റിമറിച്ചു. അന്നാണ് ‘ഹല്ലാ ബോൽ’ എന്ന തെരുവുനാടകം ഒരു കോളനിയിൽ അവതരിപ്പിച്ചുകൊണ്ടിരുന്ന ‘ജനനാട്യമഞ്ച്’ ഗ്രൂപ്പിനെ ഒരു സംഘം കോൺഗ്രസ് ഗുണ്ടകൾ ആക്രമിച്ചത്. സഫ്ദർ ഹഷ്മി കൊലചെയ്യപ്പെട്ടു. നാടകത്തിൽ സുധൻവയ്ക്കു പ്രത്യേകവേഷമൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ, ദൃഗ്സാക്ഷി ആയിരുന്നു. ആ തീവ്രാനുഭവം സുധൻവയുടെ രാഷ്ട്രീയത്തെ ദൃഢമാക്കി. അതോടെ റാഡിക്കൽ തിയേറ്റർ ആക്റ്റിവിസ്റ്റായി.
അന്നത്തെ ആ ഭീകരാനുഭവത്തിന്റെയും രംഗങ്ങളുടെയും ദൃഗ്സാക്ഷിവിവരണത്തോടെയാണ് ‘ഹല്ലാ ബോൽ - സഫ്ദർ ഹഷ്മിയുടെ മരണവും ജീവിതവും’ എന്ന ഗ്രന്ഥം ആരംഭിക്കുന്നത്. നീണ്ട 31 വർഷത്തെ മനനത്തിന്റെയും സംഘർഷത്തിന്റെയും പര്യവസാനത്തിൽ 2020-ൽ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം കേവലം ജീവചരിത്രമല്ല. സമകാലീനയിന്ത്യയിലെ ഒരു സാംസ്കാരികമാനിഫെസ്റ്റോ തന്നെയാണ്. ഒട്ടേറെ ഭാഷകളിലേക്ക് ഈ ഗ്രന്ഥം തർജ്ജമ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. മലയാളത്തിൽ ചിന്ത പബ്ലിഷേഴ്സാണു പ്രസിദ്ധീകരിക്കുന്നത്.
ജനകീയാസൂത്രണം മനസ്സിലാക്കാൻ കേരളം സന്ദർശിച്ചപ്പോഴാണു സുധൻവയെ അടുത്തു പരിചയപ്പെടുന്നത്. നേരത്തേ പരിചയം സുധൻവെയുടെ അച്ഛൻ ജി. പി. ദേശ്‌പാണ്ഡെയെ ആയിരുന്നു. വളരെ പ്രസിദ്ധനായ മറാഠി നാടകകൃത്തും ജെഎൻയുവിലെ പ്രൊഫസറുമായിരുന്നു അദ്ദേഹം. സാംസ്കാരികവിഷയങ്ങളെക്കുച്ച് ഒട്ടേറെ പ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുധൻവ മുൻകൈയെടുത്താണ് ‘ലെഫ്റ്റ് വേർഡ്’ എന്ന ഇടതുപക്ഷപ്രസിദ്ധീകരണശാല ആരംഭിക്കുന്നത്.
ജനകീയാസൂത്രണത്തെക്കുറിച്ചുള്ള ഫ്രാങ്കിയുടെയും എന്റെയും ഗ്രന്ഥം ലെഫ്റ്റ് വേർഡാണു പ്രസിദ്ധീകരിച്ചത്. അതുമായി ബന്ധപ്പെട്ട് ഒട്ടേറെ കത്തിടപാടുകൾ നടത്തേണ്ടിയും വന്നിരുന്നു. ഈയൊരു ഔപചാരികബന്ധത്തിനപ്പുറം സുഹൃദ്ബന്ധം സ്ഥാപിക്കുന്നത് അദ്ദേഹം കേരളത്തിൽ ചെലവഴിച്ച ഈ ദിവസങ്ങളിലാണ്. ഈ ഗ്രന്ഥത്തിന്റെ മൂന്നു പരിഷ്ക്കരിച്ചപതിപ്പുകൾ ലെഫ്റ്റ് വേർഡ് ഇറക്കുകയുണ്ടായി. അന്താരാഷ്ട്രപഠനകോൺഗ്രസിലെ സദസ്സിലും സുധൻവ പങ്കെടുത്തിട്ടുണ്ട്.
ഇതിനകം 80 നാടകങ്ങളിലായി നാലായിരത്തിലേറെ വേദികളിൽ അഭിനയിച്ചിട്ടുണ്ട്. ഹബീബ് തൻവീറിനെക്കുറിച്ചും അദ്ദേഹത്തിന്റെ നാടകക്കമ്പനി’ നയാ തിയേറ്റ’റിനെക്കുറിച്ചും രണ്ടു സിനിമകൾ സഹസംവിധാനം ചെയ്തിട്ടുണ്ട്. അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലും ജാമിയ മില്ലിയ ഇസ്ലാമിയയിലെ മാസ് കമ്മ്യൂണിക്കേഷൻ ഗവേഷണകേന്ദ്രത്തിലും അദ്ധ്യാപകനായിരുന്നിട്ടുണ്ട്. ഇപ്പോൾ കൂടുതൽ സമയം സിനിമയിലും മറ്റും അഭിനയിക്കാൻ ചെലവഴിക്കുന്നുണ്ട്. ‘വിക്രം വേദ’ എന്ന തമിഴ് സിനിമയുടെ ഹിന്ദി റീമേക്കിന് മീശയൊക്കെ വളർത്തിയ സുധൻവെയാണു കഴിഞ്ഞപ്രാവശ്യം കണ്ടത്. സുധൻവയെക്കുറിച്ചുള്ള ഒരു കൗതുകകാര്യം അദ്ദേഹത്തിന്റെ സിൽവർ മോപ്പെഡ് സൈക്കിളാണ്. അതിലേ ദില്ലിയിൽ ചുറ്റിക്കറങ്ങൂ.