പ്രൊഫ: എ. വൈദ്യനാഥൻ
ലഘു ജീവചരിത്രം (Biography)
പ്രൊഫസർ എ. വൈദ്യനാഥന് കരയാമ്പുവിന്റെ മണമായിരുന്നു. എഫ്എഒ, വേൾഡ് ബാങ്ക് എന്നിവിടങ്ങളിലെ ദശാബ്ദകാലത്തെ സേവനം കഴിഞ്ഞാണ് വൈദി - ഞങ്ങൾ അങ്ങനെയാണ് അദ്ദേഹത്തെ സ്നേഹപൂർവ്വം വിളിച്ചിരുന്നത് - സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിൽ പ്രൊഫസറായി ചേർന്നത്. പുകവലി ആരോഗ്യത്തിനു ഹാനീകരം എന്ന തിരിച്ചറിവിൽ പുകവലിശീലം ഉപേക്ഷിച്ചു. അതിനുപകരം കരയാമ്പു ചവയ്ക്കാൻ തുടങ്ങി. അങ്ങനെയാണ് വൈദിക്ക് കരയാമ്പുവിന്റെ മണം വീണത്.
1960-കളിൽ ഒരു ദശാബ്ദക്കാലം പ്ലാനിങ് കമ്മിഷനിൽ പെഴ്സ്പെക്ടീവ് പ്ലാനിങ് ഡിവിഷൻ ചീഫ്. അതുകഴിഞ്ഞ് കോർണൽ സർവ്വകലാശാലയിൽനിന്നു പിഎച്ച്ഡി. ഇന്ത്യൻ സമ്പദ്ഘടനയുടെ ഡാറ്റാ ബെയ്സിനെക്കുറിച്ച് അപാരമായ പാണ്ഡിത്യം. കൃഷി, ജലസേചനം, ദാരിദ്ര്യം എന്നിവയെക്കുറിച്ചുള്ള പ്രാമാണികപ്രബന്ധങ്ങൾ. നാഷണൽ സാമ്പിൾ സർവ്വേ രൂപകല്പന ചെയ്യുന്നതിൽ അദ്ദേഹം വലിയ സംഭാവന ചെയ്തു. ഇവയെല്ലാം പ്രൊഫസർ വൈദ്യനാഥന് ഡോ. കെ. എൻ. രാജ്, ടി. എൻ. ശ്രീനിവാസൻ, ബി. എസ്. മിൻഹാസ്, ഹനുമന്തറാവു, വി. എം. ദണ്ഡേക്കർ, അമർത്യ സെൻ, സി. രംഗരാജൻ, അശോക് മിത്ര തുടങ്ങിയ ആദ്യതലമുറ നക്ഷത്രനിരയിൽ സ്ഥാനം നല്കി.
സിഡിഎസിലെ എല്ലാവരെയുംപോലെ അധികാരവികേന്ദ്രീകരണത്തിൽ സ്ഥായിയായ താൽപ്പര്യം പ്രൊഫസർ വൈദ്യനാഥന് ഉണ്ടായിരുന്നു. ജനകീയാസൂത്രണം ആയപ്പോഴേയ്ക്കും അദ്ദേഹം മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിലേക്ക് മാറിയിരുന്നു. എങ്കിലും സിഡിഎസിൽ വരുമ്പോഴെല്ലാം ജനകീയാസൂത്രണത്തെക്കുറിച്ചായിരിക്കും എന്നെ കാണുമ്പോൾ ആദ്യം ചോദിക്കുക. 2000-ലെ അന്താരാഷ്ട്ര പഠനകോൺഗ്രസിലേക്കുള്ള ക്ഷണം വലിയ സന്തോഷത്തോടെയാണ് അദ്ദേഹം സ്വീകരിച്ചത്.
അധികാരവികേന്ദ്രീകരണത്തിലെ ഈ താൽപ്പര്യത്തിനു പിന്നിൽ വലിയൊരു ബോദ്ധ്യം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വലിയൊരു പഠനമേഖല ജലത്തിന്റെ വിനിയോഗവും നിയന്ത്രണവുമാണ്. എംഐഡിഎസിൽ അദ്ദേഹം മുഖ്യമായും ഈ മേഖലയിലാണു പ്രവർത്തിച്ചിരുന്നത്. ജലവിനിയോഗത്തിന്റെ കാര്യത്തിൽ പ്രാദേശികാസൂത്രണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പൂർണ്ണബോദ്ധ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതുപോലെതന്നെ കാർഷികോൽപ്പാദനക്ഷമത ഉയർത്താനും പ്രാദേശികയിടപെടൽ സുപ്രധാനമായി അദ്ദേഹം കരുതി. ശയ്യാവലംബനായ വൈദ്യനാഥനെ 2018-ലും 2019-ലും ചെന്നൈയിൽ ചെന്ന് ഞാനും ഡോ. എ. വി. ജോസും കണ്ടപ്പോഴും സംസാരിച്ച ഒരു കാര്യം ഇതുസംബന്ധിച്ചായിരുന്നു. ദൗർഭാഗ്യവശാൽ കേരളത്തിലെ വികേന്ദ്രീകൃതാസൂത്രണത്തിനു നീർത്തടാധിഷ്ഠിതവികസനത്തിന്റെ സാദ്ധ്യകൾ ഇനിയും ഉപയോഗപ്പെടുത്താനായിട്ടില്ല.