പ്രൊഫ. എം. കെ. പ്രസാദ്
ലഘു ജീവചരിത്രം (Biography)
എംകെപി എന്നു ഞങ്ങൾ വിളിക്കുന്ന പ്രൊഫ. എം. കെ. പ്രസാദ് ജനകീയാസൂത്രണത്തിൽ അതിഥിയായിരുന്നില്ല, ആതിഥേയനായിരുന്നു – സെനറ്റ് ഹാളിലെ ചടങ്ങിൽ പ്ലാനിങ് ബോർഡ് മെമ്പർ ഡോ. ബി. ഇക്ബാലിനെ കൈനീട്ടി സ്വീകരിക്കുന്ന ചിത്രം ശേഖരത്തിൽ കണ്ടപ്പോൾ മനസ്സിൽ തോന്നിയത് ഇതായിരുന്നു. ജനകീയാസൂത്രണത്തിന്റെ തുടക്കംമുതൽ അവസാനംവരെ ഉണ്ടായിരുന്നു. അതുകഴിഞ്ഞും കൂടെയുണ്ടായിരുന്നു.
കേരളത്തിലെ പ്രാമാണികപരിസ്ഥിതിശാസ്ത്രജ്ഞൻ. ശാസ്ത്രപ്രവർത്തകൻ. അടിയന്തരാവസ്ഥക്കാലത്ത് ‘പ്രകൃതി, ശാസ്ത്രം, സമൂഹം’ പരിഷത്ത് ക്ലാസ്സെടുക്കാൻ എന്നെയും കൂട്ടിയതു മാഹാരാജാസിലെ അദ്ധ്യാപകനായ പ്രസാദ് സാറായിരുന്നു. നല്ല അദ്ധ്യാപകനായതുകൊണ്ട് ജനകീയാസൂത്രണത്തിലെയും പ്രധാന അദ്ധ്യാപകരിൽ ഒരാളായിരുന്നു. പദങ്ങളുടെ ധാരാളിത്തം ഇല്ല. വളച്ചുകെട്ടില്ലാതെ കാര്യം പറയും. പറയുന്നതിൽ പൂർണ്ണവ്യക്തതയുണ്ടാവും. നർമ്മവും കാർക്കശ്യവും ഇടകലർന്ന ഒരു വർത്തമാനരീതി.
വേദിയിൽ സ്ഥാനം വേണമെന്നു നിർബ്ബന്ധമില്ല. ആ ലാളിത്യമായിരുന്നു ഗരിമ. ആംഗ്യവും വ്യംഗ്യവും കണ്ടാൽ കർശനമായ എന്തോ പ്രതികരിക്കുകയാണെന്നു തോന്നും. എന്നാൽ, മിക്കപ്പോഴും നർമ്മം ചാലിച്ചാണ് പറയുന്നത് എന്നതുകൊണ്ടു സദസ്സിൽ സദാ ചിരി കാണാം.
ജനകീയാസൂത്രണത്തിൽ പരിശീലനങ്ങളിൽ മാഷിന്റെ യഥാർത്ഥറോൾ വരിക അവലോകനയോഗങ്ങളിലാണ്. പങ്കാളിത്തപഠനരീതി പരമാവധി പരിശീലനങ്ങളിൽ ഉപയോഗിച്ചിരുന്നതിനാൽ അദ്ധ്യാപകരുടെ എണ്ണം എപ്പോഴും കൂടുതലായിരിക്കും. അവലോകനയോഗങ്ങളിൽ പലതിലും കടുത്ത വിമർശനവും ഉണ്ടാകാറുണ്ട്. മുതിർന്ന കാരണവരുടെ സാന്നിദ്ധ്യം അതുകൊണ്ട് അത്യന്താപേക്ഷിതമാണ്. പലപ്പോഴും ഈ ചുമതല എംകെപിയാണു വഹിച്ചിരുന്നത്. അതുകൊണ്ട് ജനകീയാസൂത്രണശേഖരത്തിലെ ചിത്രങ്ങളിൽ കൂടുതലും ചെറുഗ്രൂപ്പുകളിൽ ഇരുന്നു വർത്തമാനം പറയുന്ന എംകെപിയെ കാണുന്നത്.
ജനകീയാസൂത്രണത്തിൽ എംകെപിയുടെ ഏറ്റവും വലിയ സംഭാവന സന്നദ്ധസാങ്കേതികസേനയെ പ്രവർത്തനക്ഷമം ആക്കിയതാണ്. ഡിപിസികൾ പദ്ധതി അംഗീകരിക്കുംമുമ്പ് ഒരുലക്ഷത്തിലേറെവരുന്ന പ്രൊജക്ടുകൾ ആരെങ്കിലും പരിശോധിച്ച് അഭിപ്രായങ്ങൾ സമർപ്പിക്കണം. ഇത് ഉദ്യോഗസ്ഥരെ ഏല്പിച്ചാൽ അതുമതി ജനകീയാസൂത്രണം വഴിമുട്ടാൻ. അതുകൊണ്ട്, ഈ പ്രവർത്തനം സന്നദ്ധാടിസ്ഥാനത്തിൽ ചെയ്യാനും തിരുത്തലുകൾ വരുത്താൻ നേരിട്ടുസഹായിക്കാനും സന്നദ്ധാടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ വിദഗ്ദ്ധരെ ക്ഷണിച്ചു. ഏതാണ്ട് 10,000 പേർ അപേക്ഷിച്ചു. പരിശോധന നടത്തി 5,000 പേരെ ബ്ലോക്ക്, ജില്ലാ അടിസ്ഥാനത്തിൽ വിദഗ്ദ്ധസമിതികളായി വിന്യസിച്ചു.
മൂന്നു വൈസ് ചാൻസലർമാർ, മുൻ റെയിൽവേ ബോർഡ് ചെയർപേഴ്സൺ, ഒരു ആർമി ജനറൽ, രണ്ട് ഡസനോളം ചീഫ് എഞ്ചീനീയർമാർ, സർവ്വകലാശാലാപണ്ഡിതർ തുടങ്ങി സാധാരണഗതിയിൽ കേന്ദ്രതലത്തിലും സംസ്ഥാനതലത്തിലും മാത്രം ലഭ്യമാകുന്ന വദഗ്ദ്ധ്യമാണ് സന്നദ്ധാടിസ്ഥാനത്തിൽ കീഴ്ത്തട്ടിൽ ലഭ്യമാക്കിയത്. ഇവരോടു നിരന്തരം സമ്പർക്കംപുലർത്താനും ഓരോ സ്ഥലത്തും ഉണ്ടാകുന്ന സൗന്ദര്യപ്പിണക്കങ്ങളും തർക്കങ്ങളും പറഞ്ഞുതീർക്കാനും അവർക്കുകൂടി സ്വീകാര്യത തോന്നുന്ന ജനകീയാസൂത്രണപ്രവർത്തകർ വേണ്ടിയിരുന്നു. സെല്ലിൽനിന്ന് പ്രൊഫ. എ. ആർ. വേലായുധൻപിള്ളയാണ് സന്നദ്ധസാങ്കേതികസേനയ്ക്കു ചുമതലയുണ്ടായിരുന്നത്. എംകെപി എല്ലാജില്ലയിലും നേരിട്ടു പലവട്ടം പോയി. ക്ഷമാപൂർവ്വം കുരുക്കുകൾ ഓരോന്നും അഴിച്ചുമാറ്റി. സന്നദ്ധസമിതികൾ സംബന്ധിച്ച വിവാദങ്ങൾ ഒരുവശത്തു കൊടുമ്പിരിക്കൊണ്ടപ്പോഴും അതിലൊന്നും തലവയ്ക്കാതെ വിദഗ്ദ്ധസമിതിസംവിധാനത്തെ പ്രവർത്തനക്ഷമമാക്കി. പദ്ധതികൾ പരിശോധിച്ച് അംഗീകാരവും നല്കി. ഡിപിസികളെ ഈ ഭാരിച്ച ചുമതലകൾ ഏറ്റെടുക്കാൻ പ്രാപ്തമാക്കിയതിൽ എംകെപിക്കു സുപ്രധാനപങ്കുണ്ട്.
ദൗർഭാഗ്യവശാൽ വിദഗ്ദ്ധസമിതിവിവാദവും തുടർന്നുവന്ന സർക്കാരിന്റെ അവഗണനയുംമൂലം നല്ലൊരുപങ്കു വിദഗ്ദ്ധർ പിൻവാങ്ങി. കേരളത്തിലെ അധികാരവികേന്ദ്രീകരണത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഇത് എന്നാണ് എന്റെ അഭിപ്രായം. സന്നദ്ധാടിസ്ഥാനത്തിൽ കൂടുതൽ വിദഗ്ദ്ധർ ആസൂത്രണപ്രക്രിയയിൽ ഇടപെടാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ഇനിയുള്ള വർഷങ്ങളിലെ ഒരു കടമ.
ജനകീയാസൂത്രണത്തിനുശേഷം മാരാരിക്കുളം എംഎൽഎയെന്നനിലയിൽ കേന്ദ്രസർക്കാർധനസഹായത്തോടെ മാരാരിക്കുളം വികസനപദ്ധതി ആവിഷ്കരിച്ചു. ആ പദ്ധതിയുടെ കേന്ദ്രബിന്ദു ആ പ്രദേശത്തെ സ്വയംസഹായസംഘങ്ങളുടെയും സഹകരണസംഘങ്ങളുടെയും ഉൽപ്പന്നങ്ങൾ ബ്രാൻഡുചെയ്തു വില്ക്കാനുള്ള കമ്പനിയാണ്. കുടുംബശ്രീ, അയൽക്കൂട്ടങ്ങളുടെ ഉടമസ്ഥതയിൽ മാരാരി മാർക്കറ്റിങ് കമ്പനി അങ്ങനെയാണു രൂപവത്ക്കരിച്ചത്. ഇതിന്റെ ചെയർപേഴ്സൺസ്ഥാനം ഏൽക്കാൻ അമുൽ കുര്യൻ വർഗ്ഗീസ് സമ്മതിക്കുകയും ചെയ്തു. ഇതിനായി ആനന്ദിൽ പോയി അദ്ദേഹത്തെ ഞാൻ കണ്ടിരുന്നു. അമുൽ സഹകരണസംഘത്തിൽനിന്ന് അദ്ദേഹത്തെ പുകച്ചുചാടിച്ചതിന്റെ ഖിന്നതയിലായിരുന്നു അന്ന് അദ്ദേഹം. അതുകൊണ്ടാണു കേരളത്തിലെ ഈ ചുമതല ഏൽക്കാൻ സമ്മതിച്ചത്.
എന്നാൽ, മാരാരിക്കുളം വികസനപദ്ധതിയാകെ നാലാംലോകവിവാദത്തിൽപ്പെട്ടതോടെ കാര്യങ്ങളെല്ലാം തകിടംമറിഞ്ഞു. കമ്പനി പ്രവർത്തനക്ഷമമല്ലാതായി. കമ്പനിയെ ആശ്രയിച്ചു രൂപം നല്കിയ ഉത്പാദകസംഘങ്ങളും അതോടെ തകർന്നു. കേന്ദ്രസർക്കാരിൽനിന്നു പഞ്ചായത്തുസംയുക്തസമിതി പണം വാങ്ങിക്കഴിഞ്ഞതിനാൽ വേണ്ടെന്നുവയ്ക്കാനും കഴിയില്ല. എന്താണു ചെയ്യുക?
വിവാദങ്ങൾ ഭയന്നു പലരും ഒഴിഞ്ഞുമാറുകയായിരുന്നു. എംകെപി മാരാരി മാർക്കറ്റിങ് കമ്പനിയുടെ ചെയർപേഴ്സൺ സ്ഥാനം ഏറ്റെടുത്തു. ആ ചുമതല കഴിഞ്ഞ 15 വർഷക്കാലം അദ്ദേഹം നിർവ്വഹിച്ചു. പ്രായാധിക്യത്തിന്റെയെല്ലാം പ്രശ്നങ്ങൾ ഉണ്ടായിരുന്നപ്പോഴും കമ്പനിയാസ്ഥാനത്തു വരുമായിരുന്നു. തന്നാൽ കഴിയുന്ന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിരുന്നു. പല പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ അദ്ദേഹം കുലുങ്ങിയിട്ടില്ല. അതാണു ഞങ്ങളുടെ എംകെപി. എന്നാൽ മറ്റുപല അമൂല്യജീവനുകളെപോലെ 2021 ജാനുവരി 17-ന് എകെപിയെയും കോവിഡ് കവർന്നു.