ഡോ. ഇ. ജെ. ജെയിംസ്
ലഘു ജീവചരിത്രം (Biography)
കേരളത്തിലെ ഏറ്റവും പ്രാമാണികനായ ജലവിഭവശാസ്ത്രജ്ഞൻ ഡോ. ഇ. ജെ. ജെയിംസ് ആണ്. അദ്ദേഹം 30 വർഷക്കാലം കോഴിക്കോട്ടെ സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്മെന്റിൽ (സിഡബ്ല്യുആർഡിഎം) പ്രവർത്തിച്ചു. ഡയറക്റ്റർ എന്ന നിലയിൽ വിരമിച്ചു. 2008-മുതൽ കോയമ്പത്തൂരിലെ കാരുണ്യ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ടാണു പ്രവർത്തിക്കുന്നത്. പ്രോ വൈസ് ചാൻസലറും വൈസ് ചാൻസലറും ആയിരുന്നു. ഇപ്പോൾ എമരിറ്റസ് പ്രൊഫസറും ഡയറക്റ്ററുമാണ്. സൗത്ത് ഏഷ്യാ വെറ്റ്‌ലാൻഡ് ഇന്റർനാഷണലിന്റെ ഗവേണിങ് ബോഡി അംഗമാണ്.
സുദീർഘമായ ഗവേഷണകാലയളവിൽ 80 ദേശീയ - അന്തർദേശീയ ഏജൻസികളുടെ പ്രൊജക്ടുകൾ പൂർത്തീകരിച്ചിട്ടുണ്ട്. 150 പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകബാങ്ക്, യുഎൻഡിപി, ജെയ്‌ക്ക, യുഎൻഇപി തുടങ്ങി ഒട്ടേറെ രാജ്യാന്തരയേജൻസികളുടെ കൺസൾട്ടന്റായി പ്രവർത്തിച്ചു. ഇപ്പോൾ സെൻട്രൽ വാട്ടർ കമ്മിഷൻ റിസർച്ച് കമ്മിറ്റിയിൽ അംഗമാണ്. സമീപകാലത്ത് തമിഴ്‌നാട് കാർഷികസർവ്വകലാശാല ഡിസ്റ്റിംഗ്യുഷ്ഡ് സയന്റിസ്റ്റ് അവാർഡ് അദ്ദേഹത്തിനു നല്കുകയുണ്ടായി.
എങ്കിലും ഞാൻ അദ്ദേഹത്തെ ആദ്യമായി പരിചയപ്പെട്ടത് ജലശാസ്ത്രജ്ഞൻ എന്ന നിലയിലല്ല. വാസ്തുശില്പശൈലീപണ്ഡിതൻ എന്ന നിലയിലാണ്. 1994-ൽ ഒന്നാം അന്താരാഷ്ട്രപഠനകോൺഗ്രസ് ഇഎംഎസ് വിളിച്ചുചേർത്തല്ലോ. ഇതിന്റെ ഭാഗമായി കേരളത്തെക്കുറിച്ച് ഇന്ത്യയിലെ ഏതാണ്ട് എല്ലാ സർവ്വകലാശാലകളിലും പിഎച്ച്ഡി പ്രബന്ധങ്ങൾ സമർപ്പിച്ചിട്ടുള്ള മുഴുവൻ പേർക്കും ഇഎംഎസ് നേരിട്ടു ക്ഷണിച്ചുകൊണ്ട് കത്ത് എഴുതുകയുണ്ടായി. എന്റെ ഏതാണ്ട് 3 - 4 മാസക്കാലത്തെ പ്രവർത്തനം വിവിധ സർവ്വകലാശാലകളിലെ തിസീസുകളുടെ ലിസ്റ്റുകൾ പരതുക ആയിരുന്നു. അങ്ങനെയാണ് കൽക്കട്ട സർവ്വകലാശാലയിൽ 1981-ൽ “The Thomas Christian Architecture of Malabar (Ancient and Medieval Period)” എന്നൊരു തിസീസ് ഇ. ജെ. ജെയിംസിന്റെ പേരിൽ കണ്ടെത്തിയത്. എന്തുകൊണ്ടാണ് എംടെക് കഴിഞ്ഞു പൗരാണികചരിത്രഗവേഷണത്തിന് ഇ. ജെ. ജെയിംസ് പോയതെന്ന് ഇന്നും എനിക്ക് അറിയില്ല. താൽപ്പര്യമുള്ളവർക്ക് ശോധ്‌ഗംഗയിൽ ഓൺലൈനായി ഈ തിസീസ് ലഭ്യമാണ്.
ഏതായാലും ഇഎംഎസിൽനിന്ന് ഈ തിസീസ് റഫർ ചെയ്തുകൊണ്ട് കേരളത്തിലെ വാസ്തുശില്പശൈലിയുടെ പാരമ്പര്യത്തെക്കുറിച്ചു പ്രബന്ധം ആവശ്യപ്പെട്ടു കത്തു ലഭിച്ചത് ജലശാസ്ത്രജ്ഞനായ ഇ. ജെ. ജെയിംസിനെ അത്ഭുതപരതന്ത്രനാക്കി. അദ്ദേഹം ക്ഷണക്കത്തുമായി എകെജി സെന്ററിൽ ഇഎംഎസിനെ കാണാൻ ഏതാനും ദിവസം കഴിഞ്ഞ് എത്തിയപ്പോൾ ഞാനും അവിടെ ഉണ്ടായിരുന്നു. അങ്ങനെയാണ് ഈ ജലശാസ്ത്രജ്ഞനെ ഞാൻ പരിചയപ്പെട്ടത്.
ഇ. ജെ. ജെയിംസ് തുടർന്നുള്ള നാല് അന്താരാഷ്ട്രപഠനകോൺഗ്രസിലും പ്രതിനിധി ആയിരുന്നു. കേരളത്തിലെ ജലപ്രതിസന്ധികളുടെ വിവിധവശങ്ങളെക്കുറിച്ചു സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഇതുപോലെതന്നെ ജലവിഭവം സംബന്ധിച്ച പ്ലാനിങ് ബോർഡിന്റെ വർക്കിങ് ഗ്രൂപ്പിലും ഒട്ടനവധി സർക്കാർക്കമ്മിറ്റികളിലും അംഗമായിരുന്നു. വളരെ അനൗപചാരികമായ സൗഹൃദം ഈ കാലയളവിലെല്ലാം അദ്ദേഹം പുലർത്തിയിട്ടുണ്ട്.
ജനകീയാസൂത്രണത്തിന്റെ ഉന്നതതല കൺസൾട്ടേഷനുകളിൽ അദ്ദേഹം പങ്കാളിയായിരുന്നു. തുടക്കംമുതൽ പറഞ്ഞുവന്ന ഒരു സങ്കൽപ്പമായിരുന്നു നീർത്തടവികസനാസൂത്രണം. എന്നാൽ ഇതു പ്രാവർത്തികമാക്കുന്നതിനു തുടക്കം കുറിക്കാൻ 2000-ാമാണ്ടുവരെ കാത്തിരിക്കേണ്ടിവന്നു. സാങ്കേതികവൈദഗ്ദ്ധ്യം ആവശ്യമുള്ള പ്രവർത്തനം ആയതുകൊണ്ട് ഔപചാരികപരിശീലനം അനിവാര്യമായി. അതിനായി കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട്, മലപ്പുറം ജില്ലകളിലെ ബ്ലോക്കുപഞ്ചായത്തുകളിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും വേണ്ട പരിശീലനം നല്കാൻ തെരഞ്ഞെടുത്തത് സിഡബ്ല്യുആർഡിഎം-നെ ആയിരുന്നു. ഡോ. ജെയിംസ്, ഡോ. എസ്. പി. രാജഗോപാൽ എന്നിവരായിരുന്നു അവ നയിച്ചത്.
കേരളത്തിന്റെ ജലനയവും അതിന്റെ നടത്തിപ്പും സംബന്ധിച്ചു വളരെ ശക്തമായ വിമർശമാണു ഡോ. ജെയിംസിനുള്ളത്. വികലമായ ഇടപെടലുകൾമൂലം കേരളത്തിലെ ജലചക്രം താറുമാറായിരിക്കുകയാണ്. ഇതു നാടിന്റെ വികസനത്തിനു വലിയ പ്രതിബന്ധമായിരിക്കുന്നു. ഡോ. ജെയിംസ് കാവേരി ട്രിബ്യൂണലിൽ സംസ്ഥാനത്തിന്റെ വിദഗ്ദ്ധനായി പ്രവർത്തിച്ചിരുന്നു. ഇതിനായി 33 തവണ ദില്ലിയിൽ പോയിട്ടുണ്ട്. അവിശ്രാന്തപരിശ്രമംകൊണ്ട് നമുക്ക് അനുകൂലമായി വിധിയും ലഭിച്ചു. എന്നാൽ ഇതുവരെ കബനി, ഭവാനി, പമ്പാർ എന്നീ നദീതടങ്ങളിലെ നമുക്ക് അനുവദിച്ച ജലം ഉപയോഗപ്പെടുത്താൻ ഫലപ്രദമായി ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. എന്നാൽ തമിഴ്‌നാടും കർണ്ണാടകവും അവർക്കു വേണ്ടതു പ്രവർത്തനപഥത്തിൽ എത്തിക്കുകയും ചെയ്തു.